കെ ബാബു സ്ഥാനാര്‍ഥിയായിരിക്കെ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് തേടിയെന്നാണ് കേസ്.അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് കെ ബാബു തൃപ്പൂണിത്തറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തിയിരുന്നു. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിലാണെന്ന പ്രചരണ മുദ്രാവാക്യവും കെ ബാബു ഉയര്‍ത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.
വര്‍ഗീയമായ പ്രചാരണം നടത്തിയതായി കോടതിയില്‍ തെളിഞ്ഞാല്‍ കെ ബാബുവിന് എതിരായ വിധിയുണ്ടാകും. കെ ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കുകയും രണ്ടാം സ്ഥാനത്തുള്ള തന്നെ എംഎല്‍എയാക്കണമെന്നും സ്വരാജ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
0 Comments