കഴിഞ്ഞ ദിവസം ബസിൽ നിന്നും മാല മോഷ്ടിച്ച രണ്ട് തമിഴ്‌നാട് സ്വദേശികളെ കോഴിക്കോട് നരിക്കുനി സ്വദേശിനിയായ സുധ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണസംഘത്തിൽ ഉൾപ്പെട്ട മറ്റുളളവരെ കുറിച്ചുളള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
കേരളം,തമിഴ്നാട് തുടങ്ങീ വിവിധ സംസ്ഥാനങ്ങളിലെ ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ, കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുകയാണ് ഇവരുടെ രീതി.
കേരളം,തമിഴ്നാട് തുടങ്ങീ വിവിധ സംസ്ഥാനങ്ങളിലെ ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ, കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുകയാണ് ഇവരുടെ രീതി.
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വീട് വാടകയ്‌ക്കെടുത്ത് ആളുകളെ കേന്ദ്രീകരിച്ച് വിവിധ തരത്തിലുളള മോഷണമാണ് നാലംഗസംഘവും നടത്തി വന്നിരുന്നതെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ പറഞ്ഞു.
വടക്കൻ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകളാണുളളത്. ഇവർക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നതുൾപ്പെടെയുളള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
0 Comments