NEWS UPDATE

6/recent/ticker-posts

ഒരുങ്ങാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ വധുവിന്റെ മുഖം കരുവാളിച്ച് വീര്‍ത്തു; വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി

ബെംഗളൂരു: ബ്യൂട്ടീപാര്‍ലറില്‍ ഒരുങ്ങാന്‍ പോയ യുവതിയുടെ മുഖം കരിവാളിച്ച് വീര്‍ത്തതിനെ തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതായി റിപ്പോർട്ട്. വിവാഹത്തിന് മുന്നോടിയായി ബ്യൂട്ടിപാര്‍ലറില്‍ ഒരുങ്ങാന്‍ പോയ യുവതിയുടെ മുഖമാണ് കരിവാളിച്ച് വീര്‍ത്തത്.[www.malabarflash.com]

കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വിവാഹത്തിന് ഒരുങ്ങാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കരുവാളിച്ച് വീര്‍ത്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വിവാഹത്തിന് കൂടുതല്‍ സുന്ദരിയാകുന്നതിന് വേണ്ടി ബ്യൂട്ടിഷനെ സമീപിക്കുകയായിരുന്നു യുവതി. പുതിയ രീതിയിലുള്ള മേക്കപ്പ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഫൗണ്ടേഷന്‍ പുരട്ടിയതിനു ശേഷം ബ്യൂട്ടിഷന്‍ വധുവിന്റെ മുഖത്ത് ആവിക്കൊള്ളിച്ചു. തുടര്‍ന്ന് മുഖം പൊള്ളാനും വീര്‍ക്കാനും തുടങ്ങുകയായിരുന്നു. 

സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമക്കെതിരെ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ലര്‍ ഉടമയായ ഗംഗ എന്ന യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments