NEWS UPDATE

6/recent/ticker-posts

പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ

ഉപ്പള: പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിലെ പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒരാൾ കൂടി അറസ്റ്റിലായി. പൈവളികെ പള്ളക്കൂടൽ വീട്ടിൽ പി.എം.അബ്ദുൽ ജലീലിനെ (ജല്ലു, 35) ആണ് വിദേശത്തു നിന്നു മടങ്ങിയെത്തിയപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചു പിടികൂടിയത്.[www.malabarflash.com]


കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ, മഞ്ചേശ്വരം സിഐ കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇതോടെ പിടിയിലായവരുടെ എണ്ണം പതിനൊന്നായി. ഇനി 8 പ്രതികളെക്കൂടി പിടികൂടാനുണ്ട്. 

കഴിഞ്ഞ ജൂൺ 26നു രാത്രിയാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയതിനു ശേഷം വാഹനത്തിൽ കയറ്റി ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. മഞ്ചേശ്വരം സ്വദേശിയുമായി ബന്ധപ്പെട്ട് അബൂബക്കർ സിദ്ദിഖിനു വിദേശത്തുണ്ടായ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Post a Comment

0 Comments