മുള്ളേരിയ: ദാര്‍ശനികതയുടെ വെളിച്ചം എന്ന ശീര്‍ശകത്തില്‍ കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോണ്‍ റമളാന്‍ പ്രഭാഷണത്തിന് പ്രൗഢ തുടക്കം. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. പ്രഭാഷണം മാര്‍ച്ച് 28 വരെ പള്ളങ്കോട് താജുല്‍ ഉലമ നഗറില്‍ നടക്കും.[www.malabarflash.com]
സൂപ്പി മദനി കൊമ്പോട് അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് പൂകുഞ്ഞി തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേത്വത്വം നല്‍കി.
സയ്യിദ് ഹസന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍, റസാഖ് സഖാഫിപള്ളങ്കോട്, എ കെ മുഹമ്മദ് ഹാജി, സി എം അബൂബക്കര്‍ കര്‍ന്നൂര്‍, ബശീര്‍ നഈമി കുണ്ടാര്‍, മുഹമ്മദ് ബെദ്രടി, ജെ പി അബ്ദുല്‍ റഹ്‌മാന്‍ പരപ്പ, അഹ്‌മദ് മുസ്ലിയാര്‍ ബോവിക്കാനം തുടങ്ങിയവര്‍ സംബന്ധിച്ചു. സാന്ത്വന സേവന പ്രവര്‍ത്തനം നടത്തിയ പി എം അബ്ദുല്‍ നാസറിനെ പരിപാടിയില്‍ അനുമോദിച്ചു.
അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പള്ളങ്കോട് സ്വാഗതവും അജ്മാന്‍ മഞംപാറ നന്ദിയും പറഞ്ഞു.
അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പള്ളങ്കോട് സ്വാഗതവും അജ്മാന്‍ മഞംപാറ നന്ദിയും പറഞ്ഞു.
0 Comments