12,000 രൂപ വീതം പിഴ അടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രിൻസിപ്പിൾ സെഷൻ കോടതി ജഡ്ജി എൻ ഹരികുമാറാണ് ശിക്ഷ വിധിച്ചത്. കോടതി നിർദേശിച്ച പിഴയായ തുകയിൽ നിന്നും 50,000 രൂപ റാഗിങ്ങിനെ തുടർന്ന് പരുക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ് എന്ന വിദ്യാർത്ഥിക്ക് നൽകാൻ നിർദേശിച്ചിട്ടുണ്ട്.
പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു അവിനാഷ്. പരിശോധനകളിൽ വിദ്യാർത്ഥിയുടെ വൃക്ക തകരാറിലായതായി കണ്ടെത്തി. നീണ്ട കാലത്തെ ചികിത്സ വേണ്ടി വന്നിരുന്നു. തുടർന്നാണ് വിദ്യാർത്ഥിക്ക് പിഴ തുകയിൽ നിന്ന് ഒരു ഭാഗം നൽകാൻ കോടതി നിദേശിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോളേജ് ഹോസ്റ്റലിൽ വെച്ചായിരുന്നു സംഭവം. കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിക്കുകയായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥികളെ തടഞ്ഞു നിറുത്തിയ ശേഷം ഹോസ്റ്റലിൽ വിദ്യാർത്ഥികളെ നഗ്നരാക്കി നിറുത്തുകയും വെള്ളമില്ലാത്ത തറയിൽ നീന്തിച്ചെന്നും ഒറ്റക്കാലിൽ നിറുത്തിച്ചെന്നുമാണ് പരാതി.
കൂടാതെ നിബന്ധിച്ച് മദ്യം കഴിപ്പിച്ചതായും ഹോസ്റ്റൽ മുറിയിലെ അലമമാരയിൽ കയറ്റിയിരുത്തി പാട്ടുപാടിച്ചതായും തലയിൽ വെള്ളം കോരിയൊഴിച്ചതായും ആരോപണങ്ങളും പരാതിയിൽ പറയുന്നു. ചിങ്ങവനം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ എ ജയചന്ദ്രൻ ഹാജരായി.
0 Comments