NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം റെയിൽവേ ഓവർബ്രിഡ്ജ്: ലാൻഡ് മാർക്കിംഗ് നടത്തി

ഉദുമ: കോട്ടിക്കുളം റെയിൽ വേ ഓവർബ്രിഡ്ജ് പുതിയ സ്കെച്ച് പ്രകാരമുള്ള ലാൻഡ് മാർക്കിംഗ് നടത്തി. ഓവർ ബ്രിഡ്ജ് നിർമ്മാണത്തിനായി അധികമായി ഏറ്റെടുക്കേണ്ട ഏതാണ്ട് 10 സെന്റ് സ്ഥലത്തിന്റെ മാർക്കിംഗ് ആണ് നടത്തിയത്.[www.malabarflash.com]

ആർ.ബി.ഡി.സി.കെ പ്രൊജക്ട് എൻജിനിയർ അനീഷ് ആണ് സർവ്വേ അധികാരികളുമായി സഹകരിച്ച്ഭൂമിമാർക്ക് ചെയ്യാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു നൽകിയത്. ഓവർബ്രിഡ്ജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മധു മുതിയ ക്കാൽ, വേണുഗോപാൽ, സ്വരാജ് തുടങ്ങിയവർ നേതൃത്വം നൽകി. 

സ്ഥലമുടമകളെ കാര്യങ്ങൾ സംസാരിച്ചു ബോധ്യപ്പെടുത്തുകയും അവരുടെ സാന്നിധ്യത്തിൽ കുറ്റി അടിച്ചുസ്ഥലംമാർക്ക് ചെയ്യുകയും ചെയ്തു.പദ്ധതിയോടെ സഹകരിച്ച സ്ഥല ഉടമകളോട് ആക്ഷൻ കമ്മിറ്റി നന്ദി അറിയിച്ചു.

Post a Comment

0 Comments