NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് ജയിലില്‍ റിമാന്‍ഡ് പ്രതി മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് മലദ്വാരത്തില്‍; ഷൂവില്‍ പ്രത്യേക അറ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചു. കഞ്ചാവ് കേസില്‍ അറസ്റ്റുചെയ്ത തൃക്കരിപ്പൂരിലെ മുഹമ്മദ് സുഹൈലി(24)ല്‍നിന്നാണ് ഫോണ്‍ പിടിച്ചത്. മലദ്വാരത്തിലാണ് ഇയാള്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത്.[www.malabarflash.com]


ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അതിനിടെ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 300 ഗ്രാം കഞ്ചാവ് സഹിതം ഈ മാസം 17-ന് ചന്തേര പോലീസ് അറസ്റ്റ് ചെയ്ത സുഹൈലിനെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍നിന്ന് ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനിടെ കൈമുറിച്ചും കുപ്പിച്ചില്ല് വിഴുങ്ങിയും അതിക്രമം കാട്ടിയ സുഹൈലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 25-ന് ആസ്പത്രി വിട്ട ഇയാളെ വീണ്ടും കാഞ്ഞങ്ങാട് ജയിലിലെത്തിച്ചു.

ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും കോഴിക്കോട്ടുനിന്ന് തിരികെയുള്ള യാത്രയിലാണ് ഇയാളുടെ കൈയിലേക്ക് ഫോണ്‍ എത്തിയതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. സുഹൈലിന്റെ ഷൂവിന് പ്രത്യേക അറയുണ്ട്. അതില്‍ സൂക്ഷിച്ചാണ് ഫോണ്‍ ജയിലിനകത്തെത്തിച്ചത്. സെല്ലിലെത്തിയ ശേഷം ഫോണ്‍ മലദ്വാരത്തിലൊളിപ്പിക്കുകയായിരുന്നു.

Post a Comment

0 Comments