ലക്ഷ്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും മൂല്യ വിദ്യാഭ്യാസത്തിനും മുഹിമ്മാത്ത് നൽകിയ പ്രാധാന്യം മികച്ചതാണെന്ന് സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരം പ്രസ്താവിച്ചു. ലക്ഷ്യം നേടിയെടുക്കുന്നതിൽ വിദ്യാർത്ഥികൾ ഊർജസ്വലതയോടെ പ്രവർത്തിക്കണമെന്നും മുഹിമ്മാത്ത് ശിൽപി സ്വപ്നം കണ്ട വിദ്യാഭ്യാസ വിപ്ലവം നമ്മിലൂടെ പ്രാവർത്തികമാവണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ രാശിയുടെ വിജയങ്ങളെല്ലാം സാധ്യമായത് വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പള്ളങ്കട് അബ്ദുല്‍ ഖാദര്‍ മദനി അദ്ധ്യക്ഷത വഹിച്ചു.അബഹ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,കെ.പി ഹുസൈൻ സഅദി കെ.സി റോഡ് ,മൂസൽ മദനി, സി ഐ അമീറലി ചൂരി,മൊയ്തു സഅദി ചേരൂർ ,കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,സുലൈമാന്‍ കരിവെള്ളൂര്‍, കാന്തൽ സൂപ്പി മദനി,അഡ്വ. ശാക്കൂര്‍ മിത്തൂര്‍, അബ്ദുല്ല ഹാജി ഫ്രീ കുവൈത് ,ഉമര്‍ സഖാഫി കര്‍ണൂര്‍, വൈ എം അബ്ദുല്‍ രഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍,ലത്തീഫ് സഅദി ഉറുമി,ജീലാനി അബ്ദുൽ റഹ്മാൻ ഹാജി,തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ നേതൃത്വ നൽകി. പ്രഭാഷണ പരമ്പര സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്തു. ഹാഫിള് മസ്ഹൂദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തി.
ഈ മാസം 5 വരെ രാത്രി 8 മണി മുതല്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല, നൗഫൽ സഖാഫി കളസ, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി പ്രസംഗിക്കും. ഞായര്‍ വൈകിട്ട് 4.30 ന് സനദ് ദാനവും ആത്മീയ സമ്മേളനവും നടക്കും.
0 Comments