കോഴിക്കോട്: വനിതാ ഡോക്ടറെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മെയിൽ നഴ്സ് അറസ്റ്റിൽ. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി നിഷാം ബാബു (24) ആണ് അറസ്റ്റിലായത്.[www.malabarflash.com]
പ്രതിയെ റിമാൻഡ് ചെയ്തു. മൈസൂരുവിലെ ആശുപത്രിയിലെ ഡോക്ടറുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. നേരത്തേ ഇവർ രണ്ടുപേരും മൈസൂരുവിലെ ആശുപത്രിയിൽ ഒരുമിച്ചു ജോലി ചെയ്തിരുന്നു. കോയന്പത്തൂരിൽ മെച്ചപ്പെട്ട ശന്പളത്തിലുള്ള ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഡിസംബറിൽ ഡോക്ടറെ കോഴിക്കോട്ടെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
പീഡനദൃശ്യങ്ങൾ രഹസ്യമായി ഫോണിൽ പകർത്തിയ പ്രതി പിന്നീടു ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ജനുവരിയിലും ഫെബ്രുവരിയിലുമായി ഡോക്ടറെ വീണ്ടും അഞ്ചു തവണ മൈസൂരുവിൽവച്ചു പീഡിപ്പിച്ചു.
തുടർന്ന് ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഡോക്ടർ ഇയാളുടെ ഫോൺ നന്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഡോക്ടറുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്നാണു ഡോക്ടർ കോഴിക്കോട് കസബ പോലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത്.
0 Comments