കാസറകോട്: പള്ളങ്കോട് താജുല്‍ ഉലമ, നൂറുല്‍ ഉലമ സുന്നി കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സുന്നി സംഘടനകളുടെ ആസ്ഥാന കേന്ദ്രമായ കള്‍ച്ചറല്‍ സെന്റര്‍ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. മദനീയ അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആത്മീയ സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. പി എം നാസര്‍ പള്ളങ്കോട് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മാണം സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടര്‍മാര്‍ ഉപഹാരം നല്‍കി. സയ്യിദ് ഹസ്സന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, മൂസ സഖാഫി, അബ്ദുല്‍ റസാഖ് സഖാഫി, സൂഫി മദനി, അബ്ബാസ് സഅദി, മൊയ്ദീന്‍ കുട്ടി ഹാജി, അട്ക്കം മുഹമ്മദ് ഹാജി, മാഹിന്‍ ഹാജി, പി എം ഹുസൈന്‍ സംബന്ധിച്ചു.
0 Comments