NEWS UPDATE

6/recent/ticker-posts

ഭാ​ഗ്യം കൊണ്ടുവരും, കച്ചവടം കൂടുതൽ മെച്ചപ്പെടും; കോഴിഫാമിൽ കുറുക്കനെ വളർത്തിയയാൾ പിടിയിൽ

ബെം​ഗളൂരു: കച്ചവടം കൂടുതൽ മെച്ചപ്പെടുമെന്നും ഭാ​ഗ്യം വരുമെന്നും വിശ്വസിച്ച് കുറുക്കനെ കോഴി ഫാമിൽ വളർത്തിയയാൾ വനം വകുപ്പിന്റെ പിടിയിൽ. കർണാടകയിലെ തുമകൂരു ജില്ലയിലെ ഹെബ്ബൂർ സ്വദേശി ലക്ഷ്മികാന്ത് (34) ആണ് പിടിയിലായത്.[www.malabarflash.com]

കച്ചവട ആവശ്യത്തിനായി ഫാമിലെത്തിയവർ ആണ് കുറുക്കനെ വളർത്തുന്നത് വനം വകുപ്പിനെ അറിയിച്ചത്. കോഴിഫാം ഉടമയാണ് ലക്ഷ്മി കാന്ത്. കുറുക്കനെ കാണുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും കച്ചവടം കൂടുതൽ മെച്ചപ്പെടുമെന്നും വിശ്വസിച്ചാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് അധികൃതർ പറഞ്ഞു.​

ഗ്രാമത്തിലെ കാടു മൂടിയ പ്രദേശത്ത് നിന്ന് ആണ് ലക്ഷ്മികാന്തിന് കുറുക്കന്റെ കു‍ഞ്ഞിനെ ലഭിച്ചത്. തുടർന്ന് കുറുക്കൻ കുഞ്ഞിനെ രഹസ്യമായി ഫാമിലെത്തിച്ച് വളർത്തുകയായിരുന്നു. കർണാടകയിലെ വടക്കൻ ജില്ലകളിലുളള ​ഗ്രാമങ്ങളിൽ കച്ചവട സ്ഥാപനങ്ങളിൽ കുറുക്കന്റെ ചിത്രമോ പ്രതിമയോ സൂക്ഷിക്കുന്നത് വിശ്വാസമാണ്.

Post a Comment

0 Comments