തൃശൂർ: പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ജാമ്യമില്ലാക്കേസ്. തൃശൂര്‍ ചാവക്കാട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെ.ആര്‍.രജിത് കുമാറിനെതിരെയാണ് കേസെടുത്തത്. യുവതി നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.[www.malabarflash.com]
മറ്റൊരു കോടതിയിലെ പീഡനക്കേസിലെ പ്രതികള്‍ക്കു വേണ്ടി രജിത് കുമാര്‍ ഇടപെട്ടെന്നാണ് ആക്ഷേപം. കേസിലെ പ്രോസിക്യൂട്ടറെന്ന വ്യാജേനയാണു യുവതിയെ സമീപിച്ചത്. നാലു വകുപ്പുകള്‍ പ്രകാരാണ് ചാവക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ആരോപണങ്ങള്‍ ശരിയാണോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
0 Comments