ഏപ്രിൽ ഒന്ന് വരെ രാത്രിയാണ് പൂരക്കളി. തുടർന്നുള്ള ദിവസങ്ങളിൽ പൂരംകുളി വരെ പകലായിരിക്കും കളി. 5ന് ഉത്രവിളക്കും രാത്രി ഭണ്ഡാര വീട്ടിൽ തെയ്യം കൂടലും. 6ന് ഭണ്ഡാര വീട്ടിൽ തെയ്യങ്ങൾ കെട്ടിയാടും.
പൂരക്കളിയും പൂവിടലുമാണ് ഇവിടെ പൂരോൽസവത്തിന് പ്രാമുഖ്യം. പൂജാരിയുടെ തറവാട്ടിൽപ്പെടുന്ന 10 വയസിൽ കവിയാത്ത പെൺകുട്ടിക്കാണ് പൂരകുഞ്ഞാവാൻ അവസരം ലഭിക്കുക. ക്ഷേത്രത്തിലെയും ഭണ്ഡാരവീട്ടിലെയും വിവിധ അനുഷ്ഠാന ഇടങ്ങളിലാണ് പൂരോത്സവ നാളുകളിൽ പൂവിടുക.

ഉദയമംഗലം പെരിലവളപ്പ് രാഘവന്റെയും പ്രീതയുടെയും മകൾ അനന്യയാണ് പൂരക്കുഞ്ഞി.പൂരകുഞ്ഞാവാൻ അനന്യയ്ക്കിത് മൂന്നാമൂഴമാണ്.ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂളിൽ മൂന്നാം തരത്തിൽ പഠിക്കുന്നു. ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന ഉത്സവങ്ങളുടെ തിരിച്ചെഴുന്നള്ളത്തിനെ ഭണ്ഡാരവീട്ടിൽ അരിയിട്ട് വരവേൽക്കേണ്ടതും പൂരകുഞ്ഞിയാണ്.
0 Comments