ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സന്തോഷിനും ഇയാളുടെ ഭാര്യ ലസിത സന്തോഷിനും പരുക്കേറ്റിരുന്നു. ബോംബ് നിര്‍മ്മിക്കുന്നതിനിടെ വീടിന്റെ അടുക്കളയുടെ പിറകുവശത്തെ മുറ്റത്താണ് സ്‌ഫോടനം ഉണ്ടായത്. സന്തോഷിന്റെ മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റിരുന്നു. കോഴിക്കോട് ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സന്തോഷിനെ അവിടെ നിന്ന് മടങ്ങുന്നതിനിടെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ വേറെ മുറിയിലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഇതിന് മുമ്പും സമാന രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. അന്ന് സന്തോഷിന്റെ വിരലുകള്‍ അറ്റുപോയിരുന്നു. ബോംബ് നിർമ്മിക്കാൻ ഉപയോഗിച്ച വെടിമരുന്ന് അടക്കമുളള വസ്തുക്കൾ പോലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.

0 Comments