NEWS UPDATE

6/recent/ticker-posts

സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം പ്രഖ്യാപനമായി

ദേളി: വിശുദ്ധ റമളാന്‍ 25 ാം രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം ഏപ്രില്‍ 14ന് നടക്കും. പരിപാടിയുടെ പ്രഖ്യാപനം ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നിര്‍വ്വഹിച്ചു. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.[www.malabarflash.com]


പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. സമ്മേളനത്തിന്റെ ഭാഗമായി സിയാറത്ത്, കുടുംബ സംഗമം, ഖത്മുല്‍ ഖുര്‍ആന്‍ സംഗമം, ജലാലിയ്യ ദിക്‌റ് ഹല്‍ഖ, തൗബ മജ്‌ലിസ്, ഉദ്‌ബോധനം, അസ്മാഉല്‍ ഹുസന, സമാപന പ്രാര്‍ത്ഥനാ സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കും.

സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, സി എല്‍ ഹമീദ് ചെമനാട്, ഇബ്രാഹിം സഅദി മുഗു, ഷറഫുദ്ദീന്‍ സഅദി, അബ്ദുല്‍ ഹമീദ് സഅദി, സുലൈമാന്‍ സഖാഫി വയനാട്, അബ്ദുല്‍ അസീസ് സൈനി, അബ്ദുല്‍ റഊഫ് മുസ്ലിയാര്‍, അഹ്‌മദ് ഷെറിന്‍, ഖലീല്‍ മാക്കോട്, താജുദ്ദീന്‍ ഉദുമ, ലത്വീഫ് പള്ളത്തടുക്ക, അഷ്‌റഫ് കെ ടി, ഹാഫിള് മുഹമ്മദ് ഇംറാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments