ദോഹ: പ്രധാനമന്ത്രി ഉൾപ്പെടെ മാറ്റങ്ങളുമായി ഖത്തർ മന്ത്രിസഭയിൽ അഴിച്ചുപണി. വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ പുതിയ പ്രധാനമന്ത്രിയായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിയമിച്ചു. ചൊവ്വാഴ്ച രാവിലെ അമിരി ദിവാനിൽ നടന്ന ചടങ്ങിൽ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.[www.malabarflash.com]
രാജിവെച്ച ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ പിൻഗാമിയായാണ് സ്ഥാനമേറ്റത്. വിദേശകാര്യ മന്ത്രിയുടെ ചുമതല പ്രധാനമന്ത്രിതന്നെ വഹിക്കും.മുൻ പ്രധാനമന്ത്രി വഹിച്ച ആഭ്യന്തരമന്ത്രി പദവിയിലേക്ക് ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയെ നിയമിച്ചു. പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയയുടെ ചുമതലയിൽ മാറ്റമില്ല.
ചൊവ്വാഴ്ച രാവിലെയാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രാജി അമീർ സ്വീകരിച്ചത്.
0 Comments