NEWS UPDATE

6/recent/ticker-posts

ഇന്നലെകളിലെ സാമൂഹിക കേരളത്തെ കണ്ടറിഞ്ഞ് പനയാൽ സ്കൂളിലെ വിദ്യാർത്ഥികൾ

ബേക്കൽ: കേരളത്തിന്റെ ഇന്നലെകളെ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിച്ചും, കണ്ടറിഞ്ഞും എസ്. എം .എ. യു. പി പനയാല്‍ സ്കൂളിലെ കുട്ടികൾ. സമഗ്ര ശിക്ഷ കേരളയുടെ പഠന പദ്ധതിയായ എന്‍ഹാന്‍സിങ് ലേർണിംഗ് ആംബിയൻസ് - ഇലയുടെ, ഭാഗമായി  വേറിട്ട മാതൃകയിലൂടെ കേരളത്തിലെ വിവിധ കാലഘട്ടങ്ങളിലെ സാമൂഹിക ചരിത്രസംഭവങ്ങൾ രംഗാ വിഷ്കാരമാക്കി വേദിയിൽ എത്തിച്ചത്.[www.malabarflash.com]

പാഠപുസ്തകങ്ങളിൽ നിന്നും ആർജിക്കേണ്ട വിവിധ കാലങ്ങളിലെ നവോത്ഥാന ചരിത്ര ഏടുകളാണ് കുട്ടികൾ സ്കിറ്റ് അവതരണത്തിലൂടെ തിരിച്ചറിഞ്ഞത്. പരിപാടിയുടെ ഉദ്ഘാടനം പള്ളിക്കര പഞ്ചായത്ത് മെമ്പർ  ടി.ശോഭ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പി.സുശീല അധ്യക്ഷത വഹിച്ച പരിപാടിയില്‍ അധ്യപനായ അനില്‍ കുമാര്‍ സി.എന്‍ സ്വാഗതം പറഞ്ഞു . ബേക്കൽ ബി ആർ സി. സി. ആർ. സി രാജലക്ഷ്മി ടി. ആർ ആശംസകള്‍ നേർന്നു സംസാരിച്ചു. 

ഏഴാംതരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് വിവിധ കാലഘട്ടങ്ങളിലെ നവോത്ഥാന ചരിത്രങ്ങളായ വില്ലുവണ്ടി സമരം, കല്ലുമാല സമരം, പൊതുവഴി സമരങ്ങൾ എന്നിവയിലൂടെ അയ്യങ്കാളിയെയും ,പൊതു കിണർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൈകുണ്ഠസ്വാമികളേയും, ശ്രീനാരായണ ഗുരുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗവും അവതരിപ്പിച്ചത്. സ്കിറ്റ് അവതരണത്തിന്റെ കാഴ്ച്ചക്കാരായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും, ടീച്ചർമാരും, ബി.ആര്‍.സി പ്രതിനിധികള്‍,ക്ലബ്ബ് പ്രവർത്തകരും, നാട്ടുകാരും മാറി. 

സ്കൂളിലെ അധ്യാപികയായ കെ റെനീഷയാണ് കഥയും സംവിധാനവും ഒരുക്കി സ്കിറ്റിനെ വേദിയിൽ എത്തിച്ചത്. പാഠപുസ്തകത്തിലുള്ള അറിവിനപ്പുറത്ത് കലാപ്രവർത്തനങ്ങളിലൂടെ അറിവുകളെ കുട്ടികൾക്ക് ഊട്ടിയുറപ്പിക്കാൻ സഹായകമായി.

Post a Comment

0 Comments