ദുബൈ: യു.എ.ഇയിൽ ടാക്സി ഡ്രൈവറായ കണ്ണുർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. അയ്യപ്പൻമല കാഞ്ഞിരോട് കമലാലയത്തിൽ അജേഷ് കുറിയയെ (41) ആണ് കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ കോൺസുലേറ്റിൽ പരാതി നൽകി.[www.malabarflash.com]
നാട്ടിലേക്ക് പോകുന്നതിനായി തയാറെടുത്തിരുന്ന അജേഷ് സുഹൃത്തിനെ കാണാൻ റാസൽഖൈമയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ജനുവരിയിൽ താമസ സ്ഥലത്ത് നിന്നിറങ്ങിയത്. ഫെബ്രുവരി ആദ്യവാരം വരെ ഫോണിൽ വിളിച്ചാൽ കിട്ടിയിരുന്നു. ഫെബ്രുവരി പത്തിന് ചില സുഹൃത്തുക്കൾ സോനാപൂർ ഭാഗത്ത് ഇദ്ദേഹത്തെ കണ്ടതായി പറയുന്നു.
എന്നാൽ, ഇതിന് ശേഷം യാതൊരു വിവരവുമില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ: +971 55 903 6156.
0 Comments