NEWS UPDATE

6/recent/ticker-posts

മാറ്റിസ്ഥാപിക്കാനായി സൂക്ഷിച്ച ട്രാന്‍സ്‌ഫോര്‍മര്‍ കവര്‍ന്നു; രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മാറ്റി സ്ഥാപിക്കാനായി സൂക്ഷിച്ച ട്രാന്‍സ്‌ഫോര്‍മര്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചിറ്റാരിക്കല്‍ നല്ലോമ്പുഴ കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയില്‍ അരിയിരുത്തിയിലാണ് സംഭവം.[www.malabarflash.com]

തമിഴ്‌നാട് കടലൂരിലെ മണികണ്ഠന്‍ (31), തെങ്കാശിയിലെ പുഷ്പരാജ് (43) എന്നിവരെ ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാന്‍ സൂക്ഷിച്ചിരുന്നു ട്രാന്‍സ്‌ഫോര്‍മര്‍. 

28ന് രാത്രിയാണ് കവര്‍ന്നത്. നല്ലോമ്പുഴ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഇരുവരും നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തി വരികയായിരുന്നു.

Post a Comment

0 Comments