ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. സന്ദേശത്തിൽ പൂർണ്ണമായും സുഹൃത്തിൻറെ ഭീഷണിപ്പെടുത്തൽ ആണ് ഉള്ളതെന്ന് മരണപ്പെട്ട ഇർഫാന്റെ കുടുംബം ആരോപിക്കുന്നു. ഇർഫാൻ മരണപ്പെടുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വാട്സ് ആപ്പിലേക്ക് സുഹൃത്തിൻറെ ഭീഷണി സന്ദേശം എത്തിയത്.
അതേസമയം, ഇർഫാന്റെ മരണത്തിൽ ഒരാളെ പോലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. മരണപ്പെട്ട ഇർഫാന്റെ സുഹൃത്ത് ഫൈസലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇർഫാനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയത് ഫൈസൽ ആണെന്ന വിവരത്തിനു പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസമാണ് പെരുമാതുറ തെരുവിൽ സുൽഫിക്കർ റജില ദമ്പതികളുടെ മകൻ ഇർഫാൻ മരണപ്പെട്ടത്. ഇര്‍ഫാനാണ് തന്നെ വിളിച്ചുവരുത്തിയതെന്നും ഷെയ്ക്ക് കുടിക്കാനാണ് തങ്ങള്‍ പോയതെന്നുമാണ് ഫൈസലിന്റെ മൊഴി.
അമിതമായ അളവില്‍ ലഹരിമരുന്ന് ഉള്ളില്‍ച്ചെന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെയും പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്. അതേ സമയം ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇര്‍ഫാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം പെരുമാതുറ സെന്‍ട്രല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. പത്താം ക്ലാസ് പഠനം കഴിഞ്ഞ് വള്ളത്തിലെ ജോലിക്കു പോകുകയായിരുന്നു ഇര്‍ഫാന്‍.
0 Comments