NEWS UPDATE

6/recent/ticker-posts

ഷാപ്പിലിരുന്ന് കള്ളുകുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതിയെ അറസ്റ്റ് ചെയ്ത് എക്‌സൈസ്

തൃശൂർ: ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തൃശൂർ കുണ്ടോളിക്കടവ് ഷാപ്പിൽ വെച്ചുള്ള വിഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവതിയെയാണ് തൃശ്ശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്.[www.malabarflash.com]


മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments