ജിദ്ദ: സൗദി അറേബ്യ ഈ വര്‍ഷം നടത്തുന്ന ബാങ്ക് വിളി മത്സരത്തില്‍ മൂന്നാം റൗണ്ടിലെത്തി യാസീന്‍ തളിപ്പറമ്പ് .195ല്‍ പരം രാജ്യങ്ങളില്‍ നിന്നും നിരവധി മുഅദ്ദിനുമാര്‍ പങ്കെടുത്ത മത്സരത്തിലാണ് യാസീന്‍ മൂന്നാം റൗണ്ടിലെത്തിയത്.[www.malabarflash.com]
മക്ക ശൈലിയില്‍ സ്വത സിദ്ധമായ സ്വരത്തില്‍ ബാങ്ക് വിളിച്ച യാസീന്‍ മാടാലന്‍ ആലിയുടെയും നഫീസയുടെയും മകനാണ്. കേരളക്കരയില്‍ പുതുതായി നിര്‍മിക്കുന്ന നിരവധി പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ഇദ്ദേഹത്തെ ആണ് ഏല്‍പിക്കാറുള്ളത്.
ജിഫ്രി മുത്തുക്കോയ തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍,മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മനോഹരമായി ബാങ്ക് വിളിച്ച് പ്രശംസനേടിയിട്ടുണ്ട്.
0 Comments