NEWS UPDATE

6/recent/ticker-posts

ഉത്സവത്തിനിടെ കതിന പൊട്ടി ചികിത്സയിലിരുന്ന രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍: വരവൂരില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന രണ്ട് യുവാക്കള്‍ മരിച്ചു. വാലി പറമ്പില്‍ ശബരി (18), വാലിപ്പറമ്പില്‍ രാജേഷ്(37) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇവര്‍. സ്ഥലത്തുണ്ടായിരുന്ന നാല് പേര്‍ക്കായിരുന്നു അപകടത്തില്‍ പരുക്കേറ്റത്.ഫെബ്രുവരി 26ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. 

കതിനക്കുറ്റികളില്‍ കരിമരുന്ന് നിറക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. വരവൂര്‍ സ്വദേശികളായ ശ്യാംജിത്, രാജേഷ്, ശ്യാംലാല്‍, ശബരി എന്നിവരെ പരിക്കേറ്റതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്യാംലാലിനും, ശബരിക്കും എഴുപത് ശതമാനത്തിലേറെ പൊള്ളലുണ്ടായിരുന്നു. മറ്റുള്ള രണ്ടുപേര്‍ക്കും 30 ശതമാനം പൊള്ളലേറ്റിരുന്നു. 
കരിമരുന്ന് തൊഴിലാളികളായിരുന്നു നാല് പേരും. 

ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തിരുന്നു.

Post a Comment

0 Comments