NEWS UPDATE

6/recent/ticker-posts

മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി; 'ജൂലെെ 10 വരെ കേരളത്തിൽ തങ്ങാം'


ന്യൂഡൽഹി: പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി. മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചു.[www.malabarflash.com]

കേരളത്തിൽ കഴിയുന്ന പിതാവിനെ കാണാൻ വരാനാണ് കോടതി അനുമതി നൽകിയത്. ജൂലെെ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. 

ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചത്. പിതാവിന്റെ ആരോഗ്യ നില മോശമാണെന്നും തനിക്ക് പിതാവിനെ കാണാൻ അവസരം നൽകണമെന്നും മഅ്ദനി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. 

കൂടാതെ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും മഅ്ദനി കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു.

Post a Comment

0 Comments