ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. 11ഓടെ പുഴയോരത്തുനിന്ന് നൂറു മീറ്റർ അകലെയുള്ള വീടിന് പുറത്ത് കളിക്കുകയായിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും കുട്ടികളുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് തിരച്ചിൽ തുടങ്ങി. വീട്ടുകാർക്കൊപ്പം നാട്ടുകാരും കൂടി.
പുഴയരികിൽ വസ്ത്രങ്ങൾ കണ്ടതോടെ തിരച്ചിൽ പുഴയിലേക്ക് മാറ്റി. ഒരു മണിയോടെ ദേവറടുക്ക കുയിത്തൽ കയത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം ആഷിഖിനെയും പിന്നീട് ഫാസിലിനെയും പുറത്തെടുത്തു.
റുബീനയാണ് മുഹമ്മദ് ആഷിഖിന്റെ മാതാവ്. ആയിഷയാണ് സഹോദരി. ഹസൈനാറാണ് മുഹമ്മദ് ഫാസിലിന്റെ പിതാവ്. ഫാത്തിമത് ഫത്തൂല, ഷൈമ എന്നിവരാണ് സഹോദരിമാർ. രണ്ട് കുട്ടികളുടെയും ബാപ്പമാർ സൗദിയിൽ പ്രവാസികളാണ്.
ആഷിഖിനെയും ഫാസിലിനെയും ആദ്യം മുള്ളേരിയ ആശുപത്രിയിലെത്തിച്ചു. പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിൽ ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം ചെയ്തു. രാത്രിയോടെ അഡൂരിൽ ഖബറടക്കി.
0 Comments