NEWS UPDATE

6/recent/ticker-posts

പതിവായി കാമുകനെ കാണാനെത്തിയ യുവതി കാമുകന്‍റെ അച്ഛനൊപ്പം നാടുവിട്ടു

കാൺപുർ: കാമുകനെയും കുടുംബത്തെയും ഉപേക്ഷിച്ച് 20കാരി കാമുകന്റെ പിതാവിനൊപ്പം നാടുവിട്ടു. പതിവായി കാമുകനെ കാണാൻ വീട്ടിലെത്തിയതോടെയാണ് യുവതി കാമുകിന്‍റെ പിതാവുമായി അടുപ്പത്തിലായത്. വൈകാതെ ഇരുവരും പ്രണയത്തിലാകുകയും നാടുവിടാൻ തീരുമാനിക്കുകയുമായിരുന്നു. ഉത്തർപ്രദേശിലെ കാൺപുരിലാണ് വിചിത്രമായ സംഭവം ഉണ്ടായത്. ഒരു വർഷം മുമ്പാണ് യുവതി കാമുകന്‍റെ പിതാവിനൊപ്പം നാടുവിട്ടത്.[www.malabarflash.com]


ഒന്നര വർഷം മുമ്പാണ് യുവതി ആൺസുഹൃത്തായ അമിതിനെ പതിവായി വീട്ടിൽ സന്ദർശിക്കാൻ തുടങ്ങിയത്. ഈ സമയം യുവതി അമിതിന്‍റെ വീട്ടുകാരുമായി അടുപ്പത്തിലായി. വൈകാതെ യുവതിയും അമിതിന്റെ അച്ഛൻ കമലേഷും തമ്മിൽ കൂടുതൽ അടുപ്പത്തിലായി. പിന്നീട് യുവതി ആമിതുമായി സംസാരിക്കാൻ താൽപര്യം കാട്ടിയിരുന്നില്ല. അമിത്  ഇല്ലാത്ത സമയംനോക്കിയും യുവതി വീട്ടിൽ വരാൻ തുടങ്ങി. ഇതോടെയാണ് യുവതിക്ക് അമിത്തിന്റെ പിതാവുമായി അടുപ്പമുണ്ടെന്ന കാര്യം വ്യക്തമായത്. ഇരുവർക്കും വീട്ടുകാർ താക്കീത് നൽകിയെങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു.

അങ്ങനെ 2022 മാർച്ചിൽ കമലേഷിന്റെ 20 വയസ്സുള്ള മകൻ അമിതിനെ ഉപേക്ഷിച്ച് കമലേഷും യുവതിയും കാൺപൂരിൽ നിന്ന് നാടുവിട്ടു. ഇതോടെ യുവതിയുടെ വീട്ടുകാർ കാൺപൂരിലെ ക്കേരി പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇരുവരെയുകുറിച്ചും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒരു വർഷത്തളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ ഇരുവരെയും ഡൽഹിയിൽനിന്ന് കണ്ടെത്തിയത്. കമലേഷും യുവതിയും ഒരുമിച്ച് താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ചാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. അതേസമയം ഇനിയുള്ള കാലം കമലേഷിനൊപ്പം കഴിയാനാണ് താൽപര്യമെന്ന് യുവതി പോലീസിനെ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments