പുതിയ കമ്മിറ്റി നിലവില്‍ വന്നതിന് ശേഷം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കി അറബി കോളേജ് വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ദര്‍ഗ്ഗാ കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് വിദ്യാഭ്യാസ സാന്ത്വന പ്രവര്‍ത്തനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താനും പ്രസിഡന്റ് ഹനീഫ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 55 അംഗ ഭരണ സമിതി തീരുമാനിച്ചു.
ഉദ്ഘാടന സംഗമം ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് അലി ബാഫഖി തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കും. പ്രസിഡന്റ് ഹനീഫ് ഹാജി സ്വാഗതമാശംസിക്കും.
സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസഹരി, എം കെ ദാരിമി, അഹ്‌മദ് കുട്ടി സഖാഫി പ്രസംഗിക്കും.
സയ്യിദ് അത്താഹുല്ല തങ്ങള്‍, സയ്യിദ് അബൂബക്കര്‍ തങ്ങള്‍ മുറ, സയ്യിദ് അഷ്‌റഫ് തങ്ങല്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുറഷീദ് സൈനി, അബ്ദുറഹ്‌മാന്‍ മദനി ജപ്പു, ബഷീര്‍ മദനി നീലഗിരി, മുന്‍ മന്ത്രി യു ടി ഖാദര്‍ സംബന്ധിക്കും.

പരിപാടിയില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാഫി സഅദി, ഡോക്ടറേറ്റ് നേടിയ വൈ അബ്ദുല്ലക്കുഞ്ഞി ഹാജി ഏനപ്പോയ, കണച്ചൂര്‍ മോണു ഹാജി എന്നിവരെ അനുമോദിക്കും.
0 Comments