NEWS UPDATE

6/recent/ticker-posts

കക്ക വാരാന്‍ പുഴയില്‍ ഇറങ്ങിയ 4 യുവാക്കള്‍ മുങ്ങി മരിച്ചു

മംഗ്‌ളുറു: ഹരഡി കിണിയറകുദ്രുവില്‍ പുഴയില്‍ കക്ക വാരാന്‍ ഇറങ്ങി കാണാതായ ബന്ധുക്കളായ നാല് യുവാക്കളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഹൂദെ സ്വദേശികളായ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫര്‍ഹാന്‍ (16), കല്ലിയമ്പൂര്‍ മിലാഗ്രസ് കോളജ് പിയു രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ഫൈസാന്‍ (18), ശൃംഗേരി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സഫ്വാന്‍ (20), സെയില്‍സ് മാന്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇബാദ് (25) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


നാല് പേരും ബന്ധുക്കളായ തീർത്ഥഹള്ളിയിലെ സഹിൽ ഖാദർ, കോപ്പയിലെ മാഹിം, അദ്ദഗദ്ദെയിലെ ഷാഹിൽ എന്നിവർക്കൊപ്പം ഹൂഡേയിൽ നിന്ന് കുക്കുഡെ കുദ്രുവിലേക്ക് ബോട്ട് സവാരിക്ക് പോയവരാണ്. പിന്നീട് കിണിയാറ കുദ്രുവിലെത്തി പുഴയിൽ നിന്നും നിന്ന് കക്ക പെറുക്കാൻ പോയതായിരുന്നു നാലുപേരും.

ഒരാൾ മുങ്ങി താഴുമ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച രാത്രിയോടെ നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും തിങ്കളാഴ്ച ഫർഹാന്റെ മൃതദേഹം തിരച്ചിൽ നടത്തി.

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടിൽ എത്തിയതായിരുന്നു യുവാക്കളെല്ലാം. നാല് പേരുടെയും ഖബറടക്കം ഹൂഡിലെ ഖദീം പള്ളിയിൽ നടന്നു.

Post a Comment

0 Comments