തേപ്പുപെട്ടിയിലും മറ്റ് ഉപകരണങ്ങളിലുമായി ആറു കിലോയിലേറെ സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. മൂന്നര കോടിയിലേറെ രൂപ വില വരുന്നതാണ് ഇതെന്നാണ് നിഗമനം. അസിയ, ജസീല്‍, യാസിര്‍ എന്നിവരുടെ മേല്‍വിലാസത്തിലാണ് പാഴ്സല്‍ എത്തിയത്. സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരനായ ഷിഹാബിനൊപ്പം കോഴിക്കോട് സബ് പോസ്റ്റ് ഓഫിസില്‍ പാഴ്സല്‍ ശേഖരിക്കാനെത്തിയപ്പോഴാണ് ഡിആര്‍ഐ ആറു പേരെയും പിടികൂടിയത്.
പല ആളുകളുടെ മേൽവിലാസത്തിൽ ദുബായിൽനിന്ന് സ്വർണം അയയ്ക്കും. തുടർന്ന് ഈ മേൽവിലാസത്തിലുള്ള ആളുകളുമായി വന്ന് ഷിഹാബ് പാഴ്സൽ ശേഖരിച്ചു പോകുന്നതാണ് പതിവു രീതിയെന്നാണ് കണ്ടെത്തൽ. ഷിഹാബ് നേരത്തെയും പലതവണ വിദേശ പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ വ്യക്തമാക്കി.
കൊച്ചിയിലെ വിദേശ പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. അങ്ങനെയാണ് കോഴിക്കോട് പാഴ്സൽ സ്വീകരിക്കാനെത്തിയപ്പോൾ ആറു പേർ പിടിയിലായത്.
0 Comments