ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. അതേസമയം സി.പി.ഐ. എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവുകയും പ്രാദേശിക പാര്‍ട്ടികളായി മാറുകയും ചെയ്തു.[www.malabarflash.com]
ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ.എ.പി. ദേശീയപാര്‍ട്ടി പദവിയ്ക്ക് അര്‍ഹത നേടിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുകയോ അല്ലെങ്കില്‍ ലോക്‌സഭയില്‍ രണ്ട് ശതമാനം സീറ്റുകള്‍ നേടുകയോ ചെയ്യണമെന്നാണ് ചട്ടം.
ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍, അതിന് അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കെല്ലാം പൊതുചിഹ്നം ലഭിക്കില്ല.
നിലവില്‍ ആറ് ദേശീയ പാര്‍ട്ടികളാണ് രാജ്യത്തുള്ളത്. ബി.ജെ.പി., കോണ്‍ഗ്രസ്, സി.പി.എം., ബി.എസ്.പി., നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, എ.എ.പി. എന്നിവയാണത്.
0 Comments