NEWS UPDATE

6/recent/ticker-posts

ടെറസില്‍ നിന്ന് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

ഉദുമ: വീടിന്റെ ടെറസ് ശുചീകരിക്കുന്നതിനിടയില്‍ വീണ ഗൃഹനാഥന്‍ മരിച്ചു. ഉദുമയിലെ ഓട്ടോ ഡ്രൈവര്‍ കൊക്കാലിലെ കെ. രാഘവന്‍ (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.[www.malabarflash.com] 

വീടിന്റെ മേല്‍ത്തട്ട് ശുചീകരിക്കുന്നതിനിടയില്‍ താഴേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ രാഘവനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. 

എം.ബി. നാരായണിയുടെയും പരേതനായ കൃഷ്ണന്റെയും മകനാണ്. ഭാര്യ: പ്രീയ. മക്കള്‍: മേഘ, അനഘ (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍: കെ. ചന്ദ്രന്‍, പ്രഭാകരന്‍, രാജന്‍, പുരുഷോത്തമന്‍, ബേബി, അനിത, പ്രമീള.

Post a Comment

0 Comments