രാവിലെ കോരച്ചൻ, കണ്ടനാർ കേളൻ തെയ്യങ്ങളുടെ പുറപ്പാടിന് ശേഷം ഉച്ചകഴിഞ്ഞ് തൊണ്ടച്ചനായ വയനാട്ടുകുലവൻ മറക്കളത്തിലെത്തി ഭക്തർക്ക് ദർശനം നൽകി. കേളന്റെ ബപ്പിടൽ പോലെ പ്രാധാന്യമുള്ളതാണ് തൊണ്ടച്ചന്റെ ചൂട്ടൊപ്പിക്കലും. മറക്കളത്തിലെത്തിയ കുലവന് തന്റെ ചങ്ങാതിയായ കുഞ്ഞാലിയുമായുള്ള ബന്ധത്തിന്റെ ഓർമയിൽ 'ബോനം കൊടുക്ക'ൽ നടന്നു.
ചൂട്ടാട്ട ശേഷം ചൂട്ടൊപ്പിക്കുന്ന കാരണവരെ ചൂട്ട് ഏല്പിച്ച് കൊട്ടിലിനകത്തെ 'കാലും പലക'യിൽ വെക്കുന്ന ചടങ്ങാണ് ചൂട്ടൊപ്പിക്കൽ.
വിഷ്ണുമൂർത്തി അരങ്ങിലെത്തിയ ശേഷം തിരുമുറ്റത്ത് രണ്ടു തെയ്യങ്ങളും ഭക്തർക്ക് അനുഗ്രഹം നൽകി 'കൂടിപ്പിരിഞ്ഞു' . തുടർന്ന് വിഷ്ണുമൂർത്തി അരങ്ങൊഴിഞ്ഞു.
വിഷ്ണുമൂർത്തി അരങ്ങിലെത്തിയ ശേഷം തിരുമുറ്റത്ത് രണ്ടു തെയ്യങ്ങളും ഭക്തർക്ക് അനുഗ്രഹം നൽകി 'കൂടിപ്പിരിഞ്ഞു' . തുടർന്ന് വിഷ്ണുമൂർത്തി അരങ്ങൊഴിഞ്ഞു.
തെയ്യംകെട്ടിന് സമാപനം കുറിച്ച് മറപിളർന്നു. തുടർന്ന് വിളക്കിലരിയും കൈവീതും ഉണ്ടായിരുന്നു.
0 Comments