NEWS UPDATE

    Loading......

പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു

മേല്‍പറമ്പ്: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. മേല്‍പ്പറമ്പ മാക്കോട്ടെ കമ്പര്‍ നാസറിന്റെ ഭാര്യ ഖൈറുന്നിസ (30)യും കുഞ്ഞുമാണ് മാംഗ്‌ളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.[www.malabarflash.com]


ഗര്‍ഭിണയായ ഖൈറുന്നിസയെ പ്രസവ വേദനയെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ കാസറകോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മാംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാററുകയായിരുന്നു.

ഉച്ചയോടെ ഖൈറുന്നിസ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയെങ്കിലും മരണപ്പെട്ടു. വൈകുന്നേരം 6 മണിയോടെ ഖൈറുന്നിസയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഫസലുറഹ്മാന്‍ സുഹ്‌റാബി ദമ്പതികളുടെ മകളാണ്.
മക്കള്‍: മുജീബുള്‍ റഹിമാന്‍, ഖദീജത്ത് നഫ്‌സിയ, മുഹമ്മദ് നുഫൈസ്‌

Post a Comment

0 Comments