NEWS UPDATE

6/recent/ticker-posts

വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; കണ്ണൂര്‍, കാസറകോട് സ്വദേശികളായ 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കല്‍പറ്റ: വയനാട് കല്‍പറ്റ-പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു മറി‍ഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതര പരുക്ക്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളും അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായ ജിസ്ന മേരി ജോസഫ് (20), അഡോണ്‍ ബെസ്റ്റി (20), കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസ് (20) എന്നിവരാണു മരിച്ചത്.[www.malabarflash.com]


അഡോണിന്റെ സഹോദരി ഡിയോണ ബെസ്റ്റി, സ്നേഹയുടെ സഹോദരി സോന ജോസഫ് എന്നിവരെയും കണ്ണൂര്‍ പൂളക്കുറ്റി സ്വദേശി സാന്‍ജോ ജോസ് അഗസ്റ്റിന്‍ എന്നിവരെ പരുക്കുകളോടെ കല്‍പറ്റയിലെയും മേപ്പാടിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് ആറോടെ പുഴമുടി ജംക്‌ഷനു സമീപത്തെ വളവില്‍ റോഡരികിലെ വൈദ്യുതിത്തൂണിൽ ഇടിച്ച കാര്‍ റോഡിന്റെ മതില്‍ക്കെട്ടിനു 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നു കാര്‍ യാത്രികര്‍. പ്രദേശവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Post a Comment

0 Comments