കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു. മുക്കം കുറ്റിപ്പാല അങ്ങാടിയിലാണ് കാർ കത്തി നശിച്ചത്. സാധനം വാങ്ങാൻ വേണ്ടി കാർ ഉടമ ഇറങ്ങിയ സമയത്താണ് കാർ കത്തിയത്. മലയമ്മ സ്വദേശി സതീഷ് കൊണ്ടുവന്ന കാറാണ് കത്തിയത്. മുക്കം ഫയർഫോഴ്സ് എത്തി തീ അണച്ചു.[www.malabarflash.com]
മുക്കം കുറ്റിപ്പാല അങ്ങാടിയിൽ നിർത്തിയിട്ട കാറാണ് നാലുമണിയോടുകൂടി കത്തിയത്. കത്തുന്ന സമയത്ത് കാറിൽ ആളില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനായാണ് സതീഷ് കാറിൽ എത്തിയത്. കാർ റോഡരികിൽ നിർത്തിയശേഷം സതീഷ് കടയിലേക്ക് പോയ സമയത്താണ് കാർ കത്തിയത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കം ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. അപകടത്തെ തുടർന്ന് കുറ്റിപ്പാല റോഡിൽ ഏറെനേരം ഗതാഗതം തടസവും നേരിട്ടു. മുക്കം പോലീസും സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി തലശേരിയിലും കാർ കത്തിനശിച്ച സംഭവം ഉണ്ടായിരുന്നു. കാർ നിർത്തിയ ഉടനെ പിൻസീറ്റിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പടെയുള്ളവർ പുറത്തിറങ്ങുമ്പോഴാണ് കാറിന്‍റെ മുൻവശത്തുനിന്ന് തീ പർടന്നത്.
വളരെ വേഗം ആളിപ്പടര്‍ന്ന തീയില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. എന്നാൽ അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. റോഡരികിൽ നിർത്തിയ കാറിൽനിന്നാണ് തീ ഉയർന്നത്. പിന്‍ സീറ്റില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് മുന്‍വശത്ത് നിന്ന് തീ പടർന്നത്.
ഇതിനോടകം തന്നെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ പുറത്ത് എത്തിയിരുന്നു. മുന്നില്‍ വലതുവശത്ത് എഞ്ചിനില്‍ നിന്നാണ് തീ ഉയര്‍ന്നത്. അടുത്തിടെ സംസ്ഥാനത്ത് കാർ തീപിടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കാറിന് തീ പിടിക്കുമ്പോള്‍ ആദ്യം പുകയാണ് ദൃശ്യമാകാറുള്ളത്. ഇതിന് ശേഷമായിരിക്കും തീ ആളിപ്പടരുക. എന്നാൽ തലശേരിയിലെ അപകടത്തിൽ പുക ഉയരുന്നതിന് മുന്‍പ് തന്നെ കാറിന്റെ ഒരു വശത്ത് നിന്ന് തീ വ്യാപിക്കുകയായിരുന്നു.
0 Comments