ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ. ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഞായറാഴ്ച രാവിലെ 11-ന് ഹാജരാവാനാണ് നിര്‍ദേശം. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ വിളിപ്പിച്ചിരിക്കുന്നത്.[www.malabarflash.com]
ഓഗസ്റ്റ് 17-ന് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍. റിപ്പോര്‍ട്ടില്‍ കെജ്‌രിവാളിനെ പ്രതിയായി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കുറ്റാരോപിതരെയും ചില സാക്ഷികളെയും ചോദ്യം ചെയ്തതില്‍നിന്ന് കെജ്‌രിവാളിന്റെ പേരും കേസിനെ ചുറ്റിപ്പറ്റി ഉയര്‍ന്നു. ഇതില്‍ വ്യക്തത വരുത്താനാണ് വിളിപ്പിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
0 Comments