അഹമ്മദാബാദ്: ഷോപ്പിങ് മാളില്‍ ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. ഗുജറാത്തിലെ ധനിലിംട സ്വദേശിയായ കൈഫ് ഷെയ്ഖ്(20) ആണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദിലെ രാജ്‌യാഷ് മാളില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നുപേരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും ഇവരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.[www.malabarflash.com]
സിനിമ കാണാനായാണ് കൈഫും സുഹൃത്തുക്കളും ഷോപ്പിങ് മാളിലെത്തിയതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവര്‍ മാളിലെ ഗെയിമിങ് സോണിലെത്തി. ഇവിടെവെച്ചാണ് മൂന്നംഗസംഘം കൈഫുമായി തര്‍ക്കമുണ്ടായത്. ഇതിനിടെ പ്രതികള്‍ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു.
കൈഫിന്റെ വയറില്‍ പലതവണ കുത്തേറ്റെന്നാണ് പോലീസ് നല്‍കുന്നവിവരം. ചോരയൊലിച്ച് കിടന്ന യുവാവിനെ മാളിലുണ്ടായിരുന്ന ജീവനക്കാരും സന്ദര്‍ശകരും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഇതിനിടെ, വിവരമറിഞ്ഞെത്തിയ പോലീസ് സംഘം മാളിലെത്തി പ്രതികളായ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു. നഗരത്തില്‍ എ.സി. മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു കൈഫ്.
അതേസമയം, കത്തിയുമായി പ്രതികള്‍ മാളിനകത്ത് പ്രവേശിച്ചതില്‍ സുരക്ഷാജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് പോലീസിന്റെ പ്രതികരണം. പ്രവേശന കവാടത്തില്‍ ദേഹപരിശോധന നടത്തിയില്ലെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
0 Comments