NEWS UPDATE

6/recent/ticker-posts

ആതിര മോഹ​ന്റെ മതംമാറ്റം തങ്ങൾ അറിഞ്ഞല്ലെന്ന്​​ ക്ലിനിക്ക്​ മാനേജ്​മെന്റ്

ജിദ്ദ: ആയിഷ എന്ന ആതിര മോഹ​ന്റെ മതംമാറ്റവുമായി തങ്ങൾക്ക്​​ യാതൊരു ബന്ധവുമില്ലെന്ന്​ അൽമാസ്​ ക്ലിനിക്ക്​ മാനേജ്​മെൻറ്​ പ്രതിനിധികൾ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആതിരയുടെ മതംമറ്റം സംബന്ധിച്ച വസ്​തുതകൾ വിശദീകരിക്കാൻ ഞായറാഴ്​ച ജിദ്ദയിൽ വിളിച്ചുച്ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.[www.malabarflash.com] 

സൗദിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ആതിര മോഹ​ൻ ഇസ്​ലാം മതം സ്വീകരിച്ച്​ ആയിഷയായി മറിയതായും അവളെ സിറിയയിലേക്ക്​ കൊണ്ടുപോകുകയാണെന്നും ക്ലിനിക്കിലെ ചിലർക്ക്​ അതുമായി ബന്ധ​മുണ്ടെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമാണ്​ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്​​. ഇതേ തുടർന്നാണ്​ സത്യാവസ്ഥ വിശദീകരിക്കാൻ​ ക്ലിനിക്ക്​ മാനേജ്​മെന്റ്​ വാർത്ത സമ്മേളനം നടത്തിയത്​​.

കഴിഞ്ഞ രണ്ട് വർഷമായി അയിഷ എന്ന ആതിര അൽമാസ് ഐഡിയൽ മെഡിക്കൽ സെന്ററിൽ എക്സ്റെ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. നാട്ടിൽനിന്ന് റിക്രൂട്ട്മെന്റ് ഏജൻറ്​ വഴിയാണ് അവർ അൽമാസിലെത്തിയത്. അവരുടെ വ്യക്തിപരമായ ഒരു കാര്യത്തിലും ഞങ്ങൾ ഇതുവരെ ഇടപെട്ടിട്ടില്ല. അയിഷ എന്ന ആതിരയുടെ മാത്രമല്ല ഒരു ജോലിക്കാര​ന്റെയും വ്യക്തിപരമായ കാര്യത്തിൽ മാനേജ്മെൻറ്​ ഇടപെടാറില്ല. സമൂഹ മാധ്യമങ്ങളിലും മറ്റും കുറച്ച് ദിവസമായി മതം മാറ്റവുമായി അൽമാസ് മാനേജ്മെൻറിനെയും അവിടെ ജോലി ചെയ്യുന്ന ജോലിക്കാരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വളരെ മോശമായ വാർത്തകൾ പടച്ചു വിടുന്നതു കൊണ്ടാണ് ഞങ്ങളും ആയിശ എന്ന ആതിരയും വിശദീകരണത്തിന്​ തയാറായതെന്നും മാനേജ്​മെൻറ്​ പറഞ്ഞു.

അൽമാസ് ക്ലിനിക്കുമായി ബന്ധമുള്ള മാനേജ്​മെൻറി​നെയും ജോലിക്കാരെയും വ്യക്തിഹത്യ ചെയ്ത യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമ അകൗണ്ടുകൾക്കും ദൃശ്യ, പത്ര സ്ഥാപനങ്ങൾക്കും​ എതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും മാനേജ്​മെൻറ്​ പറഞ്ഞു. 

വാർത്ത സമ്മേളനത്തിൽ ആയിശ എന്ന ആതിരക്ക്​ പുറമെ ഡയറക്​ടർ സി.കെ. കുഞ്ഞി മരയ്​ക്കാർ, റാഫി, ജനറൽ മാനേജർ മുസ്​തഫ സഈദ്​, മാനേജർ ആസിഫ്​ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments