NEWS UPDATE

6/recent/ticker-posts

ഏറ് പടക്കം ഉണ്ടാക്കി സ്‌ഫോടനം നടത്തി റീല്‍ വീഡിയോ; വിദ്യാര്‍ത്ഥി പിടിയില്‍

കണ്ണൂര്‍: ഏറ് പടക്കം ഉണ്ടാക്കി സ്‌ഫോടനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ വീഡിയോ എടുത്ത് പ്രചരിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. നാല് പേര്‍ ചേര്‍ന്നാണ് ഏറ് പടക്കം ഉണ്ടാക്കിയത്. സംഘത്തിലെ മറ്റ് മൂന്ന് പേരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]

വിദ്യാര്‍ത്ഥി പടക്കം ഉണ്ടാക്കി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ രീതിയും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ബോംബ് നിര്‍മ്മിക്കുന്ന മാതൃകയിലാണ് ഏറ് പടക്കം നിര്‍മ്മിച്ചത്.ധര്‍മ്മടം പോലീസാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. 

പടക്കത്തില്‍ ഉപയോഗിക്കുന്ന വെടിമരുന്നാണ് ഉപയോഗിച്ചതെന്ന് വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്‍കി. സ്‌ഫോടനം റീല്‍ വീഡിയോ ആക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു ഇവര്‍.

Post a Comment

0 Comments