കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് ബാബുവിനെ പുത്തൂരടുക്കത്തെ വീടിനു സമീപം റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അന്വേഷണത്തിൽ മകൻ സബിനും മാതാവ് സീമന്തനിയെയും രാജപുരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാൻഡ് ചെയ്തു. കാസർകോട് ഗവ. കോളജിലെ ബി.എസ്.സി രണ്ടാം വർഷ വിദ്യാർഥിയാണ് സബിൻ.
റിമാൻഡ് ചെയ്തതിന് പിന്നാലെ കാസർകോട് ജില്ല കോടതിയെ സമീപിച്ച് പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന് അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച കോടതി വിദ്യാർഥിക്ക് ജാമ്യം അനുവദിച്ചില്ല. പകരം പരീക്ഷ എഴുതാൻ അനുമതി നൽകുകയായിരുന്നു.
കാസർകോട് കോളജിൽ പരീക്ഷ നടക്കുന്ന അഞ്ചു ദിവസം പരീക്ഷയെഴുതാൻ വേണ്ട സംവിധാനം ഒരുക്കണമെന്ന് ജില്ല കോടതി ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി. ഈമാസം 12, 13 തീയതികളിൽ നടന്ന പരീക്ഷ കോടതി ഉത്തരവിനെ തുടർന്ന് സബിന് എഴുതാനായി. 17, 19, 24 തീയതികളിൽ നടക്കുന്ന പരീക്ഷകൾ കൂടി എഴുതാൻ കോടതി അനുമതിയുണ്ട്.

0 Comments