പാലക്കാട്: പട്ടാമ്പിയില്‍ വാഷിങ് മെഷിനില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍വെച്ച് വാഷിങ് മെഷിന്‍ റിപ്പയര്‍ ചെയ്യുകയായിരുന്നു മഹേഷ്. ഇതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡി.വൈ.എഫ്.ഐ. കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്.
0 Comments