ട്രംപ് ഹാജരാകുന്നതിനാൽ വൻ സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.ബന്ധം പുറത്ത് പറയാതിരിക്കാൻ വേണ്ടി പോൺ താരത്തിന് പണം നൽകിയെന്നതാണ് ട്രംപിനെതിരായ കേസ്.
ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ജ്യൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പോൺ താരമായ സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്ന കേസിലാണ് നടപടി. ഈ പണം ബിസിനസ് ചിലവായി കാണിച്ചതാണ് കുറ്റകരമായത്.
ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റാണ് ട്രംപ്. അതേസമയം കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കേസിൽ താൻ നിരപരാധിയാണ് തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ആരോപിച്ചു. തന്റെ തിരഞ്ഞെടുപ്പ് സാധ്യതകൾ തകർക്കാനാണ് ശ്രമമെന്നും ട്രംപ് പ്രതികരിച്ചിരുന്നു.
0 Comments