NEWS UPDATE

6/recent/ticker-posts

ഭാര്യ പിണങ്ങിപ്പോയതിന് മദ്യലഹരിയിൽ ട്രാൻ‌സ്ഫോർമറിൽ കയറി ഇലക്ട്രിക് ലൈനില്‍ കടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

ചെന്നൈ: മദ്യലഹരിയിൽ ട്രാൻ‌സ്ഫോർമറിൽ കയറി ഇലക്ട്രിക് ലൈനില്‍ കടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. 33കാരനായ ധർമ്മദുരൈയാണ് ഭാര്യ വഴക്കിട്ട് പിണങ്ങിപ്പോയതിന് ട്രാൻ‌സ്ഫോർമറിൽ കയറി ഇലക്ട്രിക് ലൈനില്‍ കടിച്ചത്.[www.malabarflash.com]


ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ വിഷാദത്തിലായിരുന്നു ധർമ്മദുരൈ. ഭാര്യ തിരികെ വരാത്തതിനെ തുടര്‍ന്ന് ധര്‍മ്മദുരൈ ഭാര്യാസഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കാന്‍ നിരവധി തവണ ആറമ്പാക്കം പൊലീസിനെ സമീപിച്ചിരുന്നു. ബുധനാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയ ധർമ്മദുരൈയോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മദ്യലഹരിയിലായിരുന്ന യുവാവ് സ്റ്റേഷന് സമീപത്തുള്ള ട്രാൻ‌സ്ഫോർമറിൽ കയറുകയായിരുന്നു.

ഇയാള്‍ ട്രാൻസ്ഫോർമറിൽ കയറി ഇലക്ട്രിക് ലൈനില്‍ കടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസും നാട്ടുകാരും ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ധർമദുരൈ അതിന് തായറായില്ല. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ എളവൂർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കിൽപ്പോക്ക് സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

0 Comments