ദുബൈ: ഒരു കാൽ അറ്റുപോയതായി അഭിനയിച്ച് വീൽചെയറിൽ കൃത്രിമ കാൽ വച്ച് ഭിക്ഷ യാചിച്ച ഏഷ്യക്കാരനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ കണ്ടതോടെ കൃത്രിമ കാൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട യുവാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇയാൾക്ക് വൈകല്യമില്ലെന്ന് ബോധ്യപ്പെട്ടു.[www.malabarflash.com]
സന്ദർശക വീസയിൽ എത്തിയ ഇയാളിൽ നിന്ന് 3000 ദിർഹവും പിടിച്ചെടുത്തു. മറ്റൊരു സംഭവത്തിൽ യാചകരായ സഹോദരങ്ങളെയും ഭാര്യമാരെയും പിടികൂടി. പള്ളി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം. യാചകരെക്കുറിച്ച് 901 നമ്പറിലോ ഇ–ക്രൈം വിഭാഗത്തിലോ റിപ്പോർട്ട് ചെയ്യണമെന്നും അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ 57 സ്ത്രീകൾ ഉൾപ്പെടെ 116 പേർ പിടിയിലായി. ഇവരിൽനിന്ന് വൻ തുകയും കണ്ടെടുത്തു. തുടർ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
0 Comments