NEWS UPDATE

6/recent/ticker-posts

എരോല്‍ അബ്ദുല്‍ ഖാദിര്‍ ഹാജി ദുബൈയില്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: കേരള മുസ്ലിം ജമാഅത്ത് എടച്ചാക്കൈ യൂണിറ്റ് പ്രസിഡന്റും  ദുബൈയിലെ ജാമിഅ സഅദിയ്യയുടെ ധീര്‍ഘകാല ഓര്‍ഗനൈസറുമായിരുന്ന എരോല്‍ അബ്ദുല്‍ ഖാദിര്‍ ഹാജി (72) അന്തരിച്ചു.[www.malabarflash.com] 

ഏറെ കാലം എരോൽ മുസ്ലിം ജമാഅത്ത് യു എ ഇ ശാഖ കമ്മിറ്റി പ്രിസിഡണ്ടായിരുന്നു .

ഉദുമ എരോൽ സ്വദേശിയായ  അബ്ദുല്‍ ഖാദിര്‍ ഹാജി വര്‍ഷങ്ങളായി എടച്ചാക്കൈയിലാണ് താമസം. ഏറെ നാളത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് സന്ദര്‍ശനാര്‍ത്ഥം ദുബൈയില്‍ പോയത്. റൂമില്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് കൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ട് ഹോസ്പിറ്റലില്‍ എത്തും മുമ്പ് മരണം സംഭിവിക്കുകയാരുന്നു.

ഭാര്യമാര്‍ ആയിഷ ബേക്കല്‍,ടികെസി സൈനബ അഴിക്കല്‍ മക്കള്‍-ഖൈറുന്നിസ, സ്വാലിഹ്, ഷഫീഖ് (ദുബൈ), ഷാഹിദ, നിസ്‌റത്ത്, ജാമാതാക്കള്‍-അന്‍സാദ് അലി, സഫീര്‍, അഷ്‌റഫ്, ഫായിസ, രഹന, സഹോദരങ്ങള്‍, വൈ. കുഞ്ഞഹമ്മദ് സഅദി (തെക്കിൽ മുദരിസ്), അബ്ദുല്‍ ഹമീദ് എരോല്‍ (ദുബൈ), അബ്ദുല്‍ നാസര്‍ എരോല്‍ (അബുദാബി) , സുബൈര്‍, ആയിഷ, നഫീസ, പരേതയായ ഖദീജ.

നിര്യാണത്തില്‍ ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സഅദിയ്യ ദുബൈ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ത്വാഹ ബാഫഖി, ജനറല്‍ സെക്രട്ടറി അമീര്‍ ഹസ്സന്‍, യൂഎഇ ഓര്‍ഗനൈസര്‍ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി കേരള മുസ്ലിം ജമാഅത്ത് തൃക്കരിപ്പൂര്‍ സോണ്‍ പ്രസിഡന്റ് എ ബി അബ്ദുല്ല മാസ്റ്റര്‍, സെക്രട്ടറി ഇ കെ അബൂബക്കര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments