NEWS UPDATE

6/recent/ticker-posts

പ്രീ ഡിഗ്രി വിദ്യാഭ്യാസം; നാലുവർഷമായി ചികിത്സ നടത്തുന്ന വ്യാജ ഡോക്ടർ പിടിയിൽ

മലപ്പുറം: വഴിക്കടവിൽ വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷിനെയാണ് (41) അറസ്റ്റ് ചെയ്തത്. 2018 മുതൽ ഇയാൾ വഴിക്കടവ് നാരോക്കാവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്നു പോലീസ് പറഞ്ഞു.[www.malabarflash.com]

രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി മാത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മെഡിക്കൽ ഷോപ്പിലെ ജോലി പരിചയം വച്ചാണ് ചികിത്സിച്ചതെന്ന് രതീഷ് പോലീസിനോട് പറഞ്ഞു. ആശുപത്രി നടത്തിപ്പുകാരായ ഷാഫി ഐലാശേരിയെയും ഷമീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments