സംശയം തേന്നിയ സ്ഥാപനമുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പണയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ചവറ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ യുവതി പിടിയിലാവുകയായിരുന്നു. തട്ടിപ്പിന് ശേഷം ഒളിച്ചു കഴിയവേയാണ് പോലീസിന്റെ പിടിയിലാകുന്നത്.
സമാന രീതിയിൽ മറ്റു സ്ഥലങ്ങളിലും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുകയാണ്. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശാനുസരണം ചവറ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, എ.എസ്.ഐ അബ്ദുൽ റൗഫ്, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, രാജേഷ്, സി.പി.ഒ രാഖി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments