NEWS UPDATE

6/recent/ticker-posts

ഉംറക്കിടെ വൃദ്ധയായ ഉമ്മയെ ചുമലിലേന്തി ത്വവാഫ് ചെയ്യുന്ന മകന്‍; സ്വര്‍ഗം പൂക്കുന്ന ഒരു കാഴ്ച ഇതാ...

വൃദ്ധയായ ഉമ്മയെ ചുമലിലേന്തി ത്വവാഫ് ചെയ്യുന്ന മകന്‍. മകനോടുള്ള അളവറ്റ വാത്സല്യത്താല്‍ ഇടക്കിടെ അവന്റെ നെറുകയില്‍ ചുംബിക്കുകയും കവിളുകളും താടിയും തലോടുകയും ചെയ്യുന്ന ഉമ്മ. ഉംറക്കിടയില്‍ നിന്നുള്ളതാണ് ഈ മനോഹര ദൃശ്യം. ഉമ്മയോടുള്ള മകന്റെ വാക്കുകള്‍ക്കതീതമായ സ്‌നേഹം ദൃശ്യമായ ഈ വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.[www.malabarflash.com]


വയസ്സാവുന്നതോടെ ഒരായുസ്സ് മുഴുവന്‍ തങ്ങള്‍ക്കായി ഉരുക്കിത്തീര്‍ത്ത മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുന്ന, ആട്ടിയകറ്റുന്ന എന്തിനേറെ അവരുടെ ജീവനെടുക്കാന്‍ പോലും മടിക്കാത്ത കാലത്തെ ഈ പിരിശക്കാഴ്ചയെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരിക്കുകയാണ് ലോകം.

ഏത് നാട്ടുകാരനാണ് ഇയാളെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നില്ല. മകന്റെ ചുമലില്‍ ഒരു റാണിയെ പോലെ ഇരിക്കുന്ന ആ ഉമ്മയുടെ കണ്ണുകളില്‍ മിന്നുന്ന സന്തോഷം വിവരാണതീതമാണ്. വീഡിയോക്കു കീഴില്‍ അവര്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ നിറയുകയാണ്.

Post a Comment

0 Comments