NEWS UPDATE

6/recent/ticker-posts

കെ എം ഷാജിക്ക് ആശ്വാസം; പ്ലസ്ടു കോഴക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പ്ലസ് ടു കോഴ വിവാദത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിക്ക് ആശ്വാസം. കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന ഷാജിയുടെ വാദം അംഗീകരിച്ചാണ് എഫ്‌ഐആര്‍ കോടതി റദ്ദാക്കിയത്.[www.malabarflash.com]


യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ ഷാജി മാനേജ്‌മെന്റില്‍നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കേസ്. 

ലീഗ് നേതാവ് തന്നെയായായിരുന്നു ഇതുസംബന്ധിച്ച ആരാപണം ആദ്യം ഉന്നയിച്ചത്. പിന്നീട് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം. നേതാവ് കുടുവന്‍ പദ്മനാഭന്‍ നല്‍കിയ പരാതിയില്‍ 2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേര്‍ത്ത് വിജിലിന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Post a Comment

0 Comments